Festivals

shape
shape
prathishtta-dinam

പ്രതിഷ്ഠാദിനം മീനമാസത്തിൽ രോഹിണി

1985 ൽ തന്ത്രവിദ്യാപീഠം ക്ഷേത്രം ഏറ്റെടുത്തശേഷം 1988 ൽ നവീകരണം നടത്തുകയും തുടർന്നുള്ള വർഷങ്ങളിൽ മീനമാസത്തിലെ രോഹിണി നക്ഷത്രം പ്രതിഷ്ഠാദിനമായി ക്ഷേത്ര തന്ത്രി കാശാങ്കോട്ടത്തു മനക്കൽ ദാമോദരൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ ആഘോഷിച്ചു വരുന്നു.

prathishtta-dinam

ഉത്സവം മേടമാസത്തിൽ തിരുവോണം

ആലുവയ്ക്ക് അടുത്ത് വെളിയത്തുനാട് ഗ്രാമത്തിൽ തന്ത്രവിദ്യാപീഠം ആസ്ഥാനമായ പൂർണ്ണ നദിക്കരയിൽ സ്ഥിതിചെയ്യുന്ന ഐതിഹ്യത്തിന്റെ നിറകുടമായ ചെറിയത് നരസിംഹസ്വാമി ക്ഷേത്രത്തിൽ മേടമാസത്തിലെ ചോതി നക്ഷത്രത്തിൽ കൊടികയറി മഹാക്ഷേത്രങ്ങളിൽ മാത്രം കണ്ടുവരുന്ന ദിക്കൊടി പ്രതിഷ്ഠ മുളയിടൽ ഉത്സവബലി മുതലായവ താന്ത്രിക വിധികളോടുകൂടി തിരുവോണം ആറാട്ടായി വിവിധ ക്ഷേത്ര കലകളോടും സാംസ്കാരിക പരിപാടികളോടും കൂടി ഭക്തജനങ്ങളുടെ സഹകരണത്തോടെ ഉത്സവം ആഘോഷിക്കുന്നു.

prathishtta-dinam

നരസിംഹ ജയന്തി (ഇടവം 8)

ലോക നന്മയ്ക്കായി ഹിരണ്യകശിപുവിനെ നിഗ്രഹിച്ച് ഭക്ത പ്രഹ്ലാദിന് ദർശനം നൽകിയ ദിവസം വിശേഷ പൂജകളോട് കൂടി നടത്തുന്നു.

prathishtta-dinam

രാമായണ മാസാചരണം (കർക്കിടകം 1)

ഒരുമാസം നീണ്ടുനിൽക്കുന്ന രാമായണ പാരായണവും വൈകുന്നേരങ്ങളിൽ സമ്പൽസമൃദ്ധിക്കായി ഭഗവതിസേവയും മാസാവസാനം ലക്ഷാർച്ചന യോടു കൂടിയും വേദപാരായണത്തോടു കൂടിയും പര്യവസാനിക്കുന്നു.

prathishtta-dinam

ശ്രീകൃഷ്ണ ജയന്തി (ചിങ്ങം 10)

അഷ്ടമി രോഹിണി ദിനമായ ശ്രീകൃഷ്ണൻറെ നാളിൽ വടക്കും തേവരായ കൃഷ്ണ ക്ഷേത്രത്തിൽ മധ്യ രാത്രിയോടുകൂടി വിശേഷ നിവേദ്യത്തോടുകൂടി പൂജ, ശാസ്ത്രനാമജപം മുതലായവയോട് കൂടി ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ ആഘോഷിക്കുന്നു.

prathishtta-dinam

വിനായക ചതുര്‍ത്ഥി (ചിങ്ങം 22)

സകല വിഘ്ന നിവാരണത്തിനായി ചതുര്‍ത്ഥിനാളിൽ ഗണപതി പ്രീതിക്കായി തന്ത്രവിദ്യാപീഠം ആചാര്യന്മാരാൽ ഈ ക്ഷേത്രത്തിൽ വെച്ച് മഹാഗണപതി ഹോമം നടത്തുന്നു.

prathishtta-dinam

നവരാത്രി ആഘോഷം (കന്നി 24 – കന്നി 27)

തിന്മയുടെ മേൽ നന്മ നേടിയ ഈ ദിവസങ്ങളിൽ സരസ്വതി, വ്യാസൻ, ദക്ഷിണാമൂർത്തി എന്നിവരെ ത്രികാലങ്ങളിൽ ആരാധിക്കുകയും നിത്യവും വേദപാരായണം, ദേവി മാഹാത്മ്യം എന്നിവ ജപിക്കുകയും വിജയദശമി നാളിൽ വിദ്യാരംഭം കുറിക്കുകയും ചെയ്യുന്നു.

prathishtta-dinam

വൃശ്ചികമാസാചരണം മണ്ഡലകാലം (വൃശ്ചികം 1)

വ്രതശുദ്ധിയോട് കൂടിയ ഈ 41 ദിവസം സർവ്വാലങ്കാര ഭൂഷിതനായ അയ്യപ്പന് പ്രത്യേകം പൂജ, വിശേഷങ്ങൾ നിവേദ്യങ്ങൾ, ഭക്തജന പങ്കാളിത്തത്തോടുകൂടി വിളക്ക് വെപ്പ്, ഭജന, അന്നദാനം എന്നിവയോട് കൂടി ആഘോഷിക്കുന്നു.

phone